മലയാള മനോരമ പത്രത്തില്‍ ജെലിറ്റ ബാംഗ്ലൂര്‍ ശാഘയില്‍ ആര്‍ട്ട് ഡയരക്ടര്‍ ഒഴിവ് ഉണ്ട് എന്ന് അറിഞ്ഞ് ഞാന്‍ എന്‍റെ ബയോഡാറ്റ അയച്ചു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം നിനച്ചിരിക്കാതെ വിളി വന്നു...അഭിമുഖത്തിന് ക്ഷണിച്ചു കൊണ്ട്...വിളിച്ച ആളിനോട് ഞാന്‍ ചോദിച്ചു ആരെയാണ് കാണേണ്ടത്? ഡോണ്‍ പെയിന്റര്‍...അദ്ദേഹത്തെ കാണൂ....മറുപടി,...........'ഡോണ്‍ പെയിന്റര്‍'...എന്‍റെ മനസ്സില്‍ ഞാന്‍ അദ്ദേഹത്തിന്‍റെ ഒരു രൂപം വരച്ചിട്ടു ....6 അടിയില്‍ ഏറെ പൊക്കം...നീളമുള്ള മുടി...പൂച്ച കണ്ണ്....ഘനഗംഭീരമായ ശബ്ദം....അങ്ങനെ അഭിമുഖത്തിനുള്ള ദിവസം സമാഗതമായി...എനിക്ക് വഴി അത്ര നിശ്ചയം ഇല്ല...റിച്ച്മണ്ട് സര്‍ക്കിളില്‍ എത്തി വീണ്ടും വിളിച്ചു...അപ്പോള്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തത് ഡോണ്‍ പെയിന്റര്‍...ഇംഗ്ലീഷില്‍ എനിക്ക് വഴി പറഞ്ഞു തന്നു...ഫരീദ് മോട്ടോര്സിന്റെ മുന്നില്‍ വെയിറ്റ് ചെയ്യൂ...വിളിക്കാന്‍ ആള് വരും എന്ന് മറുപടി...ഞാന്‍ പറഞ്ഞത് പ്രകാരം അവിടെ കാത്തു നിന്നു...അപ്പോള്‍ അതാ ഒരാള്‍ ഡിവൈഡര്‍ ചാടിക്കടന്ന് കൈയും വീശി ഓടി വരുന്നു..5 അടി കഷ്ടിച്ച് ഉയരമുള്ള ചുരുണ്ട മുടിയുള്ള ഒരാള്‍...ഓഫീസിലെ മറ്റാരെങ്കിലും ആയിരിക്കും എന്ന് ഞാന്‍ കരുതി...അപ്പോള്‍ പുള്ളി....ഗോപനല്ലേ....ഞാന്‍ ആണ്...ഡോണ്‍....എന്‍റെ ദൈവമേ... ഞാന്‍ മനസ്സില്‍ വരച്ച രൂപം കിറ് കിറാന്ന് കീറി....എങ്കിലും എപ്പോഴും മുഖത്തുള്ള ചിരിയും നല്ല സംസാരവും എന്നെ ആകര്‍ഷിച്ചു...ഞങ്ങള്‍ നടന്ന് ജെലിറ്റയില്‍ എത്തി...മനസ്സില്‍ കരുതിയ ഒരു കഠിനമായ ഇന്റര്‍വ്യൂ ഒരു സൌഹൃദ സംഭാഷണം പോലെ ലളിതമായി...ഓഫീസിനെ കുറിച്ചും...ക്ലയന്സിനെ കുറിച്ചും സഹപ്രവര്‍ത്തകരേ കുറിച്ചും ഒക്കെ സംസാരിച്ചു..സംസാരത്തിനിടയ്ക്ക് ഒക്കെ ഒരു ശാലിനിയുടെ പേര് ഇടവിട്ട് വന്നുകൊണ്ടിരുന്നു.. ഗ്രാഫിക് ഡിസൈനര്‍ ആണ് ശാലിനി എന്ന് ഞാന്‍ മനസ്സിലാക്കി...പിന്നെ ഞങ്ങള്‍ ക്രെയെട്ടിവ് ഡിപ്പാര്‍ട്ട്മെന്റിലേക്കു പോയി...അവിടെ ഒന്ന് രണ്ടു പേര്‍ വര്‍ക്കില്‍ ശ്രദ്ധയോടെ മുഴുകി ഇരിക്കുന്നു...ഡോണ്‍ പറഞ്ഞു.." ഗോപന്‍ എല്ലാം ഒന്ന് ഹെഡ് ചെയ്യണം...ബാക്കി ഒക്കെ ശാലിനി നോക്കിക്കൊള്ളും'...നിരന്തരം ഉള്ള ശാലിനി...ശാലിനി...പ്രയോഗം മനസ്സില്‍ തടഞ്ഞു...ഞാന്‍ ചോദിച്ചു...ഈ ശാലിനി എവിടെ?...ഡോണ്‍ പറഞ്ഞു...'ഇന്ന് ലീവ് ആണ്'...ചെറിയ നിരാശ തോന്നി....അങ്ങനെ ജോയിന്‍ ചെയ്യുന്ന ദിവസം വന്നെത്തി....നേരത്തെ തന്നെ ഞാന്‍ എത്തി...ജോയിന്‍ ചെയ്തു...പിന്നെ ഞാനും ഡോണും ക്രെയെട്ടിവ് ഡിപ്പാര്‍ട്ട്മെന്റിലേക്കു പോയി..അവിടെ കഴിഞ്ഞ ദിവസം കാണാത്ത മറ്റൊരാള്‍ കൂടി ഇരിക്കുന്നു...ഡോണ്‍ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി...ഇത് രൂപേഷ്...ഇത്.......ശാലിനി....ഞാന്‍ ഞെട്ടി പോയി....ഏ...ശാലിനി?....പരിചയപ്പെടുത്തല്‍ കഴിഞ്ഞു ഡോണ്‍ പുറത്തേക്ക് പോയി....മനസ്സില്‍ വരച്ചിട്ട രണ്ടാമത്തെ രൂപവും തവിട് പൊടി ആയി....അതാണ് സാക്ഷാല്‍ സ്റ്റാന്‍ലി ....ഗ്രാഫിക് ഡിസൈനര്‍.....ഡോണ്‍ പറയുമ്പോള്‍ ശാലിനി എന്ന് തോന്നും....ഇളിഭ്യന്‍ ആയ ഞാന്‍ എന്‍റെ സീറ്റില്‍ അമര്‍ന്നിരുന്നു....പെട്ടെന്ന് വര്‍ക്കിലേക്ക് മന:പ്പൂര്‍വ്വം തിരിഞ്ഞു....മനസ്സിലെ ഒരു എരണംകെട്ട വരപ്പ്....മിനക്കെടുത്താന്‍....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.